Times Kerala

കൊച്ചി ബ്ലാക്ക് മെയിൽ കേസ്: ഷംനയുടെ വീട്ടിലെത്തിയ നിർമ്മാതാവും വ്യാജൻ

 
കൊച്ചി ബ്ലാക്ക് മെയിൽ കേസ്: ഷംനയുടെ വീട്ടിലെത്തിയ നിർമ്മാതാവും വ്യാജൻ

എറണാകുളം: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ അന്വേഷണം പുരോഗമിക്കുന്നു. ഇതിനിടെ ഷംനയുടെ വീട്ടിലെത്തിയ നിർമാതാവും വ്യാജനെന്ന് പൊലീസ് കണ്ടെത്തി. കോട്ടയം സ്വദേശി രാജുവാണ് നടിയുടെ വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. സൗണ്ട് ഉപകരണങ്ങൾ വാടകയ്ക്ക് നല്‍കുന്ന ജോലിയാണ് ഇയാൾക്ക്. സിനിമ നിർമാണവുമായി ഇയാൾക്ക് ബന്ധമില്ല. ഷംനയുടെ വീട്ടില്‍ എന്തിന് വന്നു എന്നതില്‍ വ്യക്തത വരുത്താൻ പൊലീസ് ശ്രമിക്കുകയാണ്. ഇയാളെ കൊച്ചിയില്‍ വിളിച്ചുവരുത്തി അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്.

Related Topics

Share this story