Times Kerala

കൈതപ്പൊയില്‍ , കോടഞ്ചേരി , അഗസ്ത്യമൂഴി പ്രദേശങ്ങളിൽ ഗതാഗത നിയന്ത്രണം

 
കൈതപ്പൊയില്‍ , കോടഞ്ചേരി , അഗസ്ത്യമൂഴി പ്രദേശങ്ങളിൽ ഗതാഗത നിയന്ത്രണം

കോഴിക്കോട് : കൈതപ്പൊയില്‍ – കോടഞ്ചേരി – അഗസ്ത്യമൂഴി റോഡ് നവീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് താഴെ തിരുമ്പാടി മുതല്‍ അഗസ്ത്യമൂഴിവരെയുളള ഭാഗത്ത് തൊണ്ടിമ്മല്‍, കൂളിപാറ, മരക്കാട്പുറം ഭാഗങ്ങളില്‍ പാറപൊട്ടിച്ച് മാറ്റേണ്ടതിനാല്‍ ഈ റോഡിലൂടെയുളള വാഹന ഗതാഗതത്തിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ മുക്കം വെന്റ് പൈപ്പ് പാലം വഴി തിരുമ്പാടി, കുമാരനല്ലൂര്‍, മണ്ടാംകടവ് റോഡിലൂടെയും ഓമശ്ശേരി – തിരുവമ്പാടി റോഡിലൂടെയും തിരിഞ്ഞ് പോകണം.

Related Topics

Share this story