Nature

സൈപ്രസില്‍ നാല് മൊബൈല്‍ ടവറുകള്‍ക്ക് 5ജി വിരുദ്ധ സംഘം തീയിട്ടു

ലിംസോള്‍: സൈപ്രസില്‍ മൊബൈല്‍ ടവറുകള്‍ക്ക് 5ജി വിരുദ്ധ സംഘം തീയിട്ടു. സൈപ്രസിലെ തീരദേശ പട്ടണമായ ലിംസോളിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനി സൈപ്രസ് ടെലികമ്യൂണിക്കേഷന്‍റെ നാല് മൊബൈല്‍ ടവറുകള്‍ക്കാണ് അക്രമകാരികള്‍ തീയിട്ടത്.

5ജി വിരുദ്ധ സംഘങ്ങളുടെ ആക്രമണം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് സൈപ്രസ് ടെലികമ്യൂണിക്കേഷന്‍ എപി വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. ഒരു ആഴ്ചയ്ക്കിടെ നഗരത്തിലെ മൂന്ന് പ്രദേശങ്ങളിൽ എങ്കിലും ഇത്തരം ആക്രമണങ്ങള്‍ 5ജി ടവറുകള്‍ക്കെതിരെ നടന്നിട്ടുണ്ട്.

അതേസമയം, സൈപ്രസില്‍ ഇതുവരെ 5ജി പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. സംഭവത്തില്‍ കുറ്റവാളികളെ ഉടന്‍ പിടികൂടും എന്ന് സൈപ്രസ് പൊലീസ് അറിയിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.