Times Kerala

മലപ്പുറം ജില്ലയിൽ ക്വാറന്‍റീൻ ലംഘിച്ച രണ്ട് യുവാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;ഇവർക്ക് നിരവധിപ്പേരുമായി സമ്പര്‍ക്കം

 
മലപ്പുറം ജില്ലയിൽ ക്വാറന്‍റീൻ ലംഘിച്ച രണ്ട് യുവാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;ഇവർക്ക് നിരവധിപ്പേരുമായി സമ്പര്‍ക്കം

മലപ്പുറം: മലപ്പുറം ജില്ലയിൽ ക്വാറന്‍റീൻ ലംഘിച്ച രണ്ട് യുവാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.  ചീക്കോട്, ഊർങ്ങാട്ടിരി സ്വദേശികളായ രണ്ട് യുവാക്കളാണ്  കൊവിഡ് സ്ഥിരീകരിച്ചത് .ഇവർ  ക്വാറന്‍റീനില്‍ കഴിയവേ ആരോഗ്യവകുപ്പിന്റെ  നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പൊതു  സ്‌ഥലങ്ങളിൽ  ഇറങ്ങി പൊതുജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തു .

 ജൂൺ പതിനെട്ടാം തീയതി ജമ്മുവിൽ നിന്നാണ് യുവാക്കൾ മലപ്പുറത്ത്  എത്തിയത്. നിരീക്ഷണത്തിൽ കഴിയവേ ഇയാള്‍ നിരവധി കടകളിലടക്കം പോയതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടു .

Related Topics

Share this story