Times Kerala

അങ്കമാലിയില്‍ അച്ഛന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞ് ആശുപത്രി വിട്ടു; സ്‌നേഹജ്യോതി ശിശുഭവനില്‍ സർക്കാർ സംരക്ഷണമൊരുക്കും

 
അങ്കമാലിയില്‍ അച്ഛന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞ് ആശുപത്രി വിട്ടു; സ്‌നേഹജ്യോതി ശിശുഭവനില്‍ സർക്കാർ സംരക്ഷണമൊരുക്കും

കൊച്ചി: അങ്കമാലിയില്‍ അച്ഛന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച 56 ദിവസം മാത്രം പ്രായമായ കുഞ്ഞ് ഇന്ന് ആശുപത്രി വിട്ടു. അമ്മയെയും കുഞ്ഞിനെയും പുല്ലുവഴിയിലെ സ്‌നേഹജ്യോതി ശിശുഭവനില്‍ സര്‍ക്കാര്‍ സംരക്ഷണത്തിലാക്കും. കുഞ്ഞ് പൂര്‍ണ ആരോഗ്യവതിയാണ്. കുന്നിന്റെ അമ്മയുടെ സ്വദേശമായ നേപ്പാളിലേക്ക് ഇവർ മടങ്ങി പോകുംവരെ ഇവരുടെ സംരക്ഷണം സംസ്ഥാന വനിതാ കംമീഷനും, ശിശു ക്ഷേമസമിതിയുമാണ് ഏറ്റെടുത്തിരിക്കുന്നത്.ശസ്ത്രക്രിയക്ക് ശേഷം തലയിലിട്ടിരുന്ന തുന്നല്‍ മാറ്റിയിരുന്നു. ഓക്‌സിജന്‍ സപ്പോര്‍ട്ടും നീക്കം ചെയ്തു. ദഹന പ്രക്രിയ സാധാരണനിലയിലായെന്നും കുഞ്ഞ് തനിയെ മുലപ്പാല്‍ കുടിക്കുന്നുമുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

Related Topics

Share this story