Times Kerala

സിറിയൻ വ്യോമാക്രമണത്തെ അപലപിക്കുന്ന പ്രമേയം യു.എൻ രക്ഷാസമിതി തള്ളി

 

യു.എൻ: സിറിയൻ വ്യോമാക്രമണത്തെ അപലപിക്കുന്ന പ്രമേയത്തെ യു.എൻ രക്ഷാസമിതിയുടെ അടിയന്തര യോഗം തള്ളി. ഡ​മ​സ്​​ക​സിലുള്ള രാസായുധ ശേഖരം തകർത്തെന്ന് അമേരിക്കയുടെ യു.എൻ പ്രതിനിധി നിക്കി ഹാലി സഭയെ അറിയിച്ചു. എന്നാൽ, രാസായുധ നിർവീകരണ സംഘടനയുടെ പരിശോധനയിൽ രാസായുധ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് റഷ്യൻ പ്രതിനിധി വാസിലി നെബൻസിയ വ്യക്തമാക്കി.

സിറിയയെ ആക്രമിച്ച യു.​എ​സ്, ഫ്രാ​ൻ​സ്, ബ്രി​ട്ട​ൻ എന്നീ രാജ്യങ്ങൾ നുണയന്മാരും കൊള്ളക്കാരും ആത്മവഞ്ചകരും ആണെന്ന് സിറിയൻ പ്രതിനിധി ബഷർ ജാഫരി പ്രതികരിച്ചു. വി​മ​ത​ർ​ക്കും ജ​ന​ങ്ങ​ൾ​ക്കു​മെ​തി​രെ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യ ബ​ശ്ശാ​ർ അ​ൽ​അ​സ​ദ്​ ഭ​ര​ണ​കൂ​ട​ത്തി​ന്​ മു​ന്ന​റി​യി​പ്പു​മാ​യി യു.​എ​സ്, ഫ്രാ​ൻ​സ്, ബ്രി​ട്ട​ൻ എന്നീ രാ​ജ്യ​ങ്ങ​ളാ​ണ്​ സി​റി​യ​യി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സി​റി​യ​യി​​ലെ രാ​സാ​യു​ധ ​കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​യിരുന്നു​ യു.എസിന്‍റെ നേതൃത്വത്തിൽ സ​ഖ്യ​ക​ക്ഷി​ക​ൾ ആ​ക്ര​മ​ണം നടത്തിയത്. ത​ല​സ്ഥാ​ന​മാ​യ ഡ​മ​സ്​​ക​സി​ലെ ഒ​ന്നും ഹിം​സി​ലെ ര​ണ്ടും കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​യിരുന്നു​ ആ​​​ക്ര​മ​ണം.

 

Related Topics

Share this story