Nature

പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത ലഡാക്ക് സന്ദര്‍ശനം; പിന്നിലെ ബുദ്ധി കേന്ദ്രം അജിത് ഡോവല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിത ലഡാക്ക് സന്ദര്‍ശനത്തിന് പിന്നിലെ ബുദ്ധി കേന്ദ്രം സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍. പ്രധാനമന്ത്രി ലേയില്‍ ഇറങ്ങുന്നതുവരെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഒരു വിവരവും പുറത്ത് വന്നിരുന്നില്ല. സംയുക്ത സേനാ മേധാവി ബിപിൻ‌ റാവത്ത്, കരസേന മേധാവി എം.എം. നരവനെ എന്നിവര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി ഇന്നലെ ലഡാക്ക് സന്ദർശിച്ചത്.

സംഘര്‍ഷ മേഖലയിൽ പ്രധാനമന്ത്രി നേരിട്ട് എത്തുക വഴി തങ്ങൾ എന്തിനും തയ്യാറാണെന്ന വ്യക്തമായ സന്ദേശമാണ് മറുഭാഗത്തിന് ലഭിക്കുക. കൂടാതെ അതീവരഹസ്യമായി പ്രധാനമന്ത്രിയെ എത്തിച്ചത് സൈന്യത്തിന് ആത്മവിശ്വാസം ഉയര്‍ത്താനും സാധിച്ചു.

ലേയിലെ കുഷോക് ബകുള റിംപോചെ വിമാനത്താവളത്തിലെത്തിയ മോദി നിമുവിലെ 14 കോര്‍പ്‌സ് ഹെഡ്ക്വാര്‍ഡട്ടേഴ്‌സിലേക്കാണ് ആദ്യമെത്തിയത്. ഇവിടെ വെച്ച് ലഡാക്കിലെ സ്ഥിതിഗതികള്‍ കോര്‍പ്‌സ് കമാന്‍ഡര്‍ ലെഫ്. ജനറല്‍ ഹരിന്ദര്‍ സിങ് വിശദീകരിച്ചു. അതിര്‍ത്തിയിലെ സൈനിക വിന്യാസവും ചൈനയുമായുള്ള സൈനിക ചര്‍ച്ചകളുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി. തുടര്‍ന്ന് സൈനികരെ അഭിസംബോധന ചെയ്യുകയും സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കുകയും ചെയ്തു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.