Times Kerala

ആരെയും ശല്യപെടുത്താതെ ജീവിക്കുന്ന എന്നെ ശല്യപെടുത്തരുത്.,അപേക്ഷയാണ് ..;ശരണ്യ മോഹൻ

 
ആരെയും ശല്യപെടുത്താതെ ജീവിക്കുന്ന എന്നെ ശല്യപെടുത്തരുത്.,അപേക്ഷയാണ്  ..;ശരണ്യ മോഹൻ

മലയാള-തമിഴ് ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് ശരണ്യ മോഹൻ. ബാലതാരമായിട്ടാണ് ശരണ്യ സിനിമാ രംഗത്ത് പ്രവേശിക്കുന്നത്. അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ് തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച ശരണ്യ തമിഴിലെ ‘ഒരു നാൾ ഒരു കനവ്’ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായികയായി എത്തുന്നത്. തുടർന്ന് നിരവതി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് 2009-ൽ പുറത്തിറങ്ങിയ കെമിസ്ട്രി എന്ന ചിത്രത്തിലൂടെ മലയാളത്തിൽ നായികയായി മടങ്ങിയെത്തി. മുദ്ര എന്ന തെലുങ്ക് ചിത്രത്തിലാണ് ഒടുവിൽ അഭിനയിച്ചത്. ഇപ്പോളിതാ സോഷ്യൽ മീഡിയ അക്കൌണ്ടിലേക്ക് വരുന്ന അശ്ലീല മെസ്സേജുകൾ പരസ്യപ്പെടുത്തിയിരിക്കുകയാണ് താരം. ഇത്തരം മെസ്സേജുകൾ ഒരുപാട് വരുന്നുണ്ടെന്നും അതിനാലാണ് മെസ്സേജുകൾക്കൊന്നും റിപ്ലേ തരാത്തതെന്നും ശരണ്യ പറയുന്നത്.

തൻ്റെ ഫേസ്ബുക്കിലൂടെയാണ് ശരണ്യ മോഹൻ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സോമൻ കിഴക്കുംകര എന്ന അക്കൌണ്ടിൽ നിന്ന് തനിക്ക് ലഭിച്ച അശ്ലീലമെസ്സേജിൻ്റെ സ്ക്രീൻ ഷോട്ടും അക്കൌണ്ട് ലിങ്കും സഹിതമാണ് ശരണ്യ മോഹൻ ഞരമ്പുരോഗിയെ തുറന്ന് കാട്ടിയിരിക്കുന്നത്. ഇൻബോക്സ് മെസ്സജെസിനു റിപ്ലേ കൊടുക്കാത്തത് എന്താണ് എന്ന് ചോദിക്കുന്നവരോട് ഇതാണ് കാരണം എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ശരണ്യ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ഇത് പോലുള്ള ഐറ്റംങ്ങളുടെ അതിപ്രസരമാണെന്നും ഒരു പരിധി വരെ മൈന്‍ഡ് ചെയ്യാതിരിക്കാം ഇനി വയ്യ.  ഇത്തരം മെസ്സേജ് അയകുന്നവരുടെ ഫോട്ടോയും സ്ക്രീന്‍ ഷോട്ടും പ്രൊഫൈലും പോസ്റ്റ്‌ ചെയ്യും . കേരള പോലീസിന് ഇതു സംബന്ധിച്ച് പരാതിയും  സമർപ്പിക്കു. ആരെയും ശല്യപെടുത്താതെ ജീവിക്കുന്ന എന്നെ ശല്യപെടുത്തരുത്, അപേക്ഷയാണ്  ശരണ്യ കുറിപ്പിനൊപ്പം കുറിച്ചിരിക്കുന്നു.

Related Topics

Share this story