Times Kerala

എറണാകുളത്ത് പൊലീസ് പരിശോധന കർശനമാക്കി; അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസ്

 
എറണാകുളത്ത് പൊലീസ് പരിശോധന കർശനമാക്കി; അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസ്

എറണാകുളം :  എറണാകുളത്ത് പൊലീസ് പരിശോധന കർശനമായി തുടരുന്നു . പ്രധാന റോഡുകളിലെല്ലാം ബാരിക്കേഡ് സ്ഥാപിക്കുകയാണ് പോലീസ്  . കൊച്ചിയിലെ  എംജി റോഡിൽ ഒരു വരിയിലൂടെ മാത്രമേ വാഹനം ഇപ്പോൾ പോലീസ്   കടത്തി വിടുന്നുള്ളു. ആവശ്യമില്ലാതെ  പുറത്തിറങ്ങുന്നവർക്കെതിരെ പൊലീസ് കർശന നടപടി എടുക്കുന്നുണ്ട് .

എറണാകുളം ജനറൽ ആശുപത്രി പരിസരത്തും, ചെല്ലാനത്തും കർശന ജാഗ്രതാ നിർദേശമാണ് ജില്ലാ ഭരണകൂടം ഏർപെടുത്തിരിക്കുന്നത് . മത്സ്യത്തൊഴിലാളിയുടെ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ പ്രദേശങ്ങളിലും  അതീവ ജാഗ്രതയുണ്ട്.

Related Topics

Share this story