Nature

കാൺപൂരില്‍ പൊലീസുകാര്‍ക്ക് നേരെയുണ്ടായ വെടിവയ്പ്പ്; കൊടും കുറ്റവാളിയായ വികാസ്‌ ദുബെ ഉൾപ്പെടെ 35 പേർക്കെതിരെ കേസ്

ലക്‌നൗ: കാൺപൂരില്‍ പൊലീസുകാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിൽ കൊടും കുറ്റവാളിയായ വികാസ്‌ ദുബെ ഉൾപ്പെടെ 35 പേർക്കെതിരെ പോലീസ് കേസെടുത്തു. എട്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതിനും, ആയുധങ്ങൾ കൊള്ളയടിച്ചതിനും ചൗബേപൂർ പൊലീസാണ് കേസെടുത്തത്. 60 ക്രിമിനൽ കേസുകളുടെ പശ്ചാത്തലമുള്ള കൊടും കുറ്റവാളിയായ വികാസ് ദുബെയെ പിടികൂടാനുള്ള തെരച്ചിലിനിടെയാണ് വെടിവെപ്പ് നടന്നത്.

വെടിവെപ്പില്‍ ഡിവൈഎസ്‌പി ദേവേന്ദ്ര മിശ്ര ഉൾപ്പെടെ എട്ട് പൊലീസ് ഉദ്യോഗസ്ഥരാണ് മരിച്ചത്. ആക്രമണത്തിൽ ഏഴ്‌ പേർക്കും പരിക്കേറ്റു. പ്രേം പ്രകാശ്, അതുൽ കുമാർ എന്നീ അക്രമികളും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.