Times Kerala

ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിന് സീസണിലെ ആദ്യ ജയം

 

മുംബൈ: ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിന് സീസണിലെ ആദ്യ ജയം. മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു.  ജേസണ്‍ റോയിയുടെ തകർപ്പൻ ബാറ്റിംഗാണ് ഡൽഹിക്ക് ജയം സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 194 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിൽ ഡൽഹി അവസാന ഓവറിന്‍റെ അവസാന പന്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ജേസണ്‍ റോയ് പുറത്താകാതെ 53 പന്തിൽ 91 റണ്‍സ് നേടി. ഋഷഭ് പന്ത് 47 റണ്‍സെടുത്തു.

Related Topics

Share this story