Times Kerala

ഹെയർ സ്‌ട്രെയ്റ്റനിഗിനു ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ …….

 
ഹെയർ സ്‌ട്രെയ്റ്റനിഗിനു ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ …….

കൂടുതൽ ട്രെൻഡി ആയിരിക്കാനാണ് എല്ലാ പെൺകുട്ടികൾക്കും ഇഷ്ടം. ഹെയർ സ്‌ട്രെയ്റ്റനിങ് ട്രെൻഡി പെൺകുട്ടികൾക്ക് ഏറ്റവും പ്രിയങ്കരവുമാണ്. എന്നാല്‍ ഇത്തരത്തില്‍ മുടിയില്‍ പരീക്ഷണങ്ങള്‍ നടത്തിയതിനു ശേഷം മുടി സംരക്ഷിക്കുന്ന കാര്യത്തെക്കുറിച്ച് പലര്‍ക്കും അറിവില്ല എന്നതാണ് സത്യം.

മുടി സ്‌ട്രെയ്റ്റന്‍ ചെയ്ത ശേഷം ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഇവയാണ്.

  • മോശം ഉത്പ്പന്നം ഉപയോഗിക്കുന്നവരാണ് പലരും. കാരണം ഇതിന്റെ ഗുണം നോക്കി വാങ്ങാന്‍ കഴിവില്ലാത്തത് തന്നെയാണ് പ്രധാന കാരണം. നല്ല ഗുണമുള്ള ഹെയര്‍ സ്‌ട്രെയ്റ്റ്‌നര്‍ തന്നെ നോക്കി വാങ്ങാന്‍ ശ്രദ്ധിക്കണം. വാങ്ങിയ്ക്കുന്നതിനു മുന്‍പ് തന്നെ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ കൃത്യമായി വായിച്ച് നോക്കണം.
  • സ്‌ട്രെയ്റ്റനര്‍ ഉപയോഗിക്കുമ്പോള്‍ എപ്പോവും കുറഞ്ഞ സമയത്തേക്ക് മാത്രം ഉപയോഗിക്കുക. കാരണം ദീര്‍ഘസമയത്തേക്കുള്ള ഹെയര്‍ സ്‌ട്രെയ്റ്റനര്‍ മുടിയെ നശിപ്പിക്കാന്‍ കാരണമാകുന്നു.
  • മുടി സ്‌ട്രെയ്റ്റന്‍ ചെയ്ത ശേഷം മുടി കഴുകുമ്പോള്‍ പലരും വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. മുടിയില്‍ ഷാമ്പൂവും കണ്ടീഷണറും ഇട്ട് കഴുകിയ ശേഷം പിന്നീട് മുടി ഡ്രയര്‍ കൊണ്ട് ഉണക്കുമ്പോള്‍ അത് മുടിയ്ക്ക് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകുന്നു.
  • പലപ്പോഴും മെഷീന്റെ ടെമ്പറേച്ചര്‍ നോക്കുന്ന ശീലം നമുക്കാര്‍ക്കും ഇല്ല. ഇത് ശ്രദ്ധിച്ചില്ലെങ്കിലും മുടിയുടെ ആരോഗ്യം നഷ്ടമാവും.
  • നനഞ്ഞ മുടിയില്‍ പലപ്പോഴും ഇത്തരത്തില്‍ സ്‌ട്രെയ്റ്റന്‍ ചെയ്യാന്‍ പലരും ശ്രമിക്കാറുണ്ട്. ഇത് മുടി പൊട്ടുന്നതിനും മുടിയുടെ അറ്റം പിളരുന്നതിനും കാരണമാകുന്നു. മുഴുവനായി ഉണങ്ങിയ ശേഷം മാത്രമേ ഇത് ചെയ്യാവു.
  • ചീപ്പ് ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ സ്‌ട്രെയ്റ്റ് ചെയ്ത മുടിയില്‍ അല്‍പസമയത്തേക്കെങ്കിലും ചീപ്പ് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് മുടിയുടെ ആരോഗ്യത്തെ സാരമായി തന്നെ ബാധിയ്ക്കും.

Related Topics

Share this story