Times Kerala

മലയാള സംവിധായകൻ ലോഡ്ജ് മുറിയിൽ മരിച്ചനിലയില്‍

 

അടിമാലി: മലയാള സിനിമാ സംവിധായകനായ കോഴിക്കോട് സ്വദേശി എം കെ മുരളീധരൻ (62) മരിച്ചനിലയില്‍. മുകളേൽ കെ മുരളീധരൻ എന്നതാണ് പൂർണ നാമം. കോഴിക്കോട്ടുള്ള ഒരു ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. സമ്മര്‍പാലസ്, ചങ്ങാതിക്കൂട്ടം തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്.

ഇരുപതിലേറെ സിനിമകളില്‍ സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോലീസ് സൂചിപ്പിച്ചു. കൂടുതൽ വിവരങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു.

Related Topics

Share this story