Times Kerala

നഗരസഭകളെ മാതൃകാ ശുചിത്വ നഗരങ്ങളാക്കി മാറ്റാന്‍ പദ്ധതി

 
നഗരസഭകളെ മാതൃകാ ശുചിത്വ നഗരങ്ങളാക്കി  മാറ്റാന്‍ പദ്ധതി

കോഴിക്കോട് : നഗരസഭകളെ മാതൃകാ ശുചിത്വ നഗരങ്ങളാക്കി മാറ്റാന്‍ പദ്ധതി. നഗരസഭകളെ സമ്പൂര്‍ണ ശുചിത്വ പദവിയിലേക്ക് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍, നഗരസഭാ സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. ശുചിത്വ ഫണ്ടുകള്‍ കെട്ടികിടക്കുന്ന സാഹചര്യം ഒഴിവാക്കി നഗരസഭകളെ മാതൃകാ ശുചിത്വ നഗരങ്ങളാക്കി മാറ്റുന്നതിന്റെ കര്‍മ്മപദ്ധതി രൂപരേഖ തയ്യാറാക്കി.

പൊതുവിടങ്ങളിലും മാര്‍ക്കറ്റുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും ജൈവമാലിന്യ സംസ്‌കരണ ഉപാധികള്‍, സ്‌കൂളുകളില്‍ മാതൃകാ ശുചിമുറികള്‍, നാപ്കിന്‍ വെന്‍ഡിങ് മെഷീനുകള്‍, ഹരിത പാഠശാലകള്‍, പാതയോരങ്ങളില്‍ ടേക്ക് എ ബ്രേക്ക് കംഫര്‍ട് സ്റ്റേഷന്‍, വാര്‍ഡ് തോറും മിനി എംസിഎഫ്, പ്ലാസ്റ്റിക് ബദല്‍ ഉത്പന്ന യൂണിറ്റുകള്‍, മാലിന്യക്കൂനകള്‍ പൂന്തോട്ടമാക്കല്‍ തുടങ്ങിയ പ്രധാന പദ്ധതികള്‍ പ്രോജക്ട് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. വരും ദിവസങ്ങളില്‍ നഗരസഭകള്‍ വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

ശുചിത്വ മിഷന്റെ സഹകരണത്തോടെ നടപ്പു സാമ്പത്തിക വര്‍ഷം തന്നെ ഈ പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ കെ.പി.വിനയന്‍, വടകര, കൊയിലാണ്ടി, പയ്യോളി, രാമനാട്ടുകര, ഫറോക്ക്, കൊടുവള്ളി, മുക്കം നഗരസഭാ ഉദ്യോഗസ്ഥര്‍ ഹരിത സഹായ സ്ഥാപന പ്രതിനിധികള്‍തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Topics

Share this story