Times Kerala

സംഗീത കോളേജില്‍ അതിഥി അധ്യാപകന്‍

 

തിരുവനന്തപുരം ശ്രീ സ്വാതി തിരുനാള്‍ സര്‍ക്കാര്‍ സംഗീത കോളേജിലെ സംസ്‌കൃത വിഭാഗത്തില്‍ ഒഴിവുള്ള ഒരു അദ്ധ്യാപക തസ്തികയിലേക്ക് അതിഥി അദ്ധ്യാപകനെ /അദ്ധ്യാപികയെ നിയമിക്കുന്നതിന് 21 ന് രാവിലെ 11 ന് കോളേജില്‍ അഭിമുഖം നടക്കും. വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യതകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍, പാനല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം.

Related Topics

Share this story