Times Kerala

എന്റെ മാറിടത്തില്‍ അഭിമാനം കൊള്ളുന്നു; മാറിടം കാണുന്നു എന്ന് പറഞ്ഞവര്‍ക്ക് ചുട്ട മറുപടിയുമായി നടി

 

സെലിബ്രിറ്റികളുടെ വസ്ത്രധാരണം എവിടെയെങ്കിലും ഒന്ന് പാളിയാല്‍ അതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കാന്‍ കാത്തിരിക്കുന്നവരാണ് ഏറെയും. ടെലിവിഷന്‍ പ്രേക്ഷകര്‍ക്കു സുപരിചിതായായ നടി ദിവ്യങ്ക തൃപതിയാണ് ഈ കൂട്ടത്തില്‍ അവസാനത്തെ ഇര. ഭര്‍ത്താവ് വിവേക് ദഹിയയുമൊത്തു നില്‍ക്കുന്ന ഒരു ചിത്രം ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അപ്പോഴേയ്ക്കും സദാചാരവാദികള്‍ എത്തി. ദിവ്യാങ്ക എപ്പോഴും മാറിടം ഇറുകി പിടിച്ച തരത്തിലുള്ള വസ്ത്രമാണ് ധരിക്കുന്നത് എന്നും ഇതു ചീപ്പാണ് എന്നുമായിരുന്നു ഇവരുടെ കണ്ടെത്തല്‍. മാറിടത്തെ ചൊല്ലി അപമാനിച്ചവര്‍ക്കു കുറിക്കു കൊള്ളുന്ന മറുപടിയും നടി കൊടുത്തു. അത് ഇങ്ങനെയായിരുന്നു.

എന്റെ മാറിടത്തില്‍ അഭിമാനം കൊള്ളുന്നു. ഒരു സ്ത്രീയും അതിനെ ചൊല്ലി ലജ്ജിക്കേണ്ടവളല്ല. ദൈവം നമ്മളെ ഇങ്ങനെ രൂപപെടുത്തിയിരിക്കുന്നതിന് കാരണങ്ങള്‍ ഉണ്ട്. അതിനെക്കുറിച്ച് ലജ്ജിക്കേണ്ടതൊന്നുമില്ല. നിങ്ങള്‍ ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നത് നന്നായി. ചൂടില്‍ നിന്നും തണുപ്പില്‍ നിന്നും സ്വയം സംരക്ഷിക്കാനാണ് മനുഷ്യന്‍ വസ്ത്രങ്ങള്‍ കൊണ്ട് അവനെ മൂടാന്‍ തുടങ്ങിയത്. അല്ലാതെ കാമഭ്രാന്തന്മാരുടെ കണ്ണില്‍ നിന്നും മറയ്ക്കാനല്ല. അത്തരം കണ്ണുകള്‍ അന്ന് നില നിന്നിരുന്നില്ല. ഇപ്പൊ അവര്‍ നിങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.

പോയി അജന്ത എല്ലോറ സന്ദര്‍ശിക്കൂ. അവിടെ ഇന്ത്യന്‍ ദേവതാ-ദേവന്മാരെ അവരുടെ സുന്ദരമായ പ്രകൃതി രൂപങ്ങളിള്‍ കാണാന്‍ സാധിക്കും. ഓരോ സ്ത്രീയും ദേവതയാണ്. ദേവതമാരെ ഒരിക്കലും അവരുടെ തുണിത്തരങ്ങളുടെ ദൗര്‍ലഭ്യമോ ആധിക്യമോ വച്ചല്ല നിര്‍വചിക്കേണ്ടത്. മറിച്ചു അവരുടെ കര്‍മവും ശക്തിയും വച്ചാണ്. അതിനാല്‍ ബഹുമാനിക്കൂ എന്നാണ് ദിവ്യങ്ക നല്‍കിയ മറുപടി. ഈ മറുപടിയ്ക്ക് ദിവ്യങ്കയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് ആരാധകര്‍.

Related Topics

Share this story