Times Kerala

ടിവിയുടെ ശബ്ദം കൂട്ടിയതിന്റെ പേരില്‍ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി

 

ദുബായ് : അബുദാബിയില്‍ ഏഷ്യക്കാരന്‍, ടിവിയുടെ ശബ്ദം കൂട്ടിയതിന്റെ പേരില്‍ ഒപ്പം താമസിക്കുന്നയാളെ കുത്തിക്കൊലപ്പെടുത്തി. പൊലീസ് പിടിയിലായ അക്രമിക്കെതിരെ അബുദാബി ക്രിമിനല്‍ കോടതിയില്‍ നിയമ നടപടികള്‍ പുരോഗമിക്കുകയാണ്.

പ്രതിയുള്‍പ്പെടെ മൂന്ന് പേരാണ് അബുദാബിയില്‍ ഒരു മുറിയില്‍ ഒരുമിച്ച് താമസിച്ച് വന്നിരുന്നത്. ഏഷ്യന്‍ സ്വദേശിയും കേസിലെ ദൃക്‌സാക്ഷിയായ യുവാവും ഉറങ്ങാന്‍ കിടന്നു. എന്നാല്‍ മൂന്നാമന്‍ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു.

ഇയാള്‍ ശബ്ദം കൂട്ടിയതോടെ ഏഷ്യന്‍ സ്വദേശി കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. ജോലി കഴിഞ്ഞ് വന്നതാണെന്നും ഉറങ്ങണമെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ ശബ്ദം കുറയ്ക്കാന്‍ ടിവി കണ്ടുകൊണ്ടിരുന്നയാള്‍ തയ്യാറായില്ല.

ഇതോടെ ഏഷ്യന്‍ സ്വദേശി യുവാവുമായി വഴക്കിട്ടു. വാക്കേറ്റം രൂക്ഷമാവുകയും കയ്യാങ്കളിയിലേക്ക് വഴിമാറുകയും ചെയ്തു. ഇതിനിടെയാണ് കത്തിയെടുത്ത് കുത്തി യുവാവിനെ കൊലപ്പെടുത്തിയത്.എന്നാല്‍ പൊലീസിനോട് കുറ്റം സമ്മതിച്ച പ്രതി കോടതിയില്‍ ഇത് നിഷേധിക്കുകയാണുണ്ടായത്. മെയ് മാസത്തില്‍ കേസ് വീണ്ടും പരിഗണിക്കും.

Related Topics

Share this story