Times Kerala

സി​റി​യ​യി​ലെ അമേരിക്കന്‍ ആക്രമണം;തി​രി​ച്ച​ടി​ക്കു​മെ​ന്ന് റ​ഷ്യ

 

വാ​ഷിം​ഗ്ട​ൺ: സി​റി​യ​യി​ൽ‌ അ​മേ​രി​ക്ക​യും സ​ഖ്യ​ക​ക്ഷി​ക​ളും ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ത്തി​നു ശ​ക്ത​മാ​യ തിരിച്ചടി ഉ​ണ്ടാ​കു​മെ​ന്ന് റ​ഷ്യ. ബാ​ഷാ​ർ അ​ൽ ആ​സാ​ദ് ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ​യു​ള്ള ന​ട​പ​ടി​ക്കു ശ​ക്ത​മാ​യ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്ന് യു​എ​സി​ലെ റ​ഷ്യ​ൻ അം​ബാ​സ​ഡ​ർ അ​ന​റ്റോ​ലി ആ​ന്‍റ​നോ​വ് പ​റ​ഞ്ഞു.

വീ​ണ്ടും ത​ങ്ങ​ൾ ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ്. റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റി​നെ അ​പ​മാ​നി​ച്ച ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല വ​ക​വ​ച്ചു​കൊ​ടു​ക്കു​ക​യു​മി​ല്ല. ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം രാ​സാ​യു​ധം ശേ​ഖ​ര​മു​ള്ള യു​എ​സി​ന് റ​ഷ്യ​യെ വി​മ​ർ​ശി​ക്കാ​ൻ യാ​തൊ​രു അ​വ​കാ​ശ​വു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Related Topics

Share this story