Times Kerala

സിറിയയില്‍ യു.എസ് സഖ്യസേനയുടെ വ്യോമാക്രമണം

 

വാഷിങ്ടണ്‍: രാസായുധ പ്രയോഗത്തിന് തിരിച്ചടിയായി സിറിയയില്‍ യു.എസ് സഖ്യസേനയുടെ വ്യോമാക്രമണം. രാസായുധങ്ങള്‍ സംഭരിച്ച മേഖലകളിലാണ് ആക്രമണം നടത്തിയത്. യു.എസ്, യു.കെ,ഫ്രാന്‍സ് സംയുക്ത സേനയാണ് ആക്രമണം നടത്തിയത്.

ആക്രമണം നടത്തിയ കാര്യം യുഎസ് പ്രസിഡന്റ് ട്രംപ് അടക്കം മൂന്ന് രാഷ്ട്രത്തലവന്മാരും സ്ഥിരീകരിച്ചു. സിറിയയിക്കെതിരെ ആക്രമണം ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ആക്രമണം തുടരാന്‍ ഉദ്ദേശമില്ലെന്നും ശക്തമായ സന്ദേശം നല്‍കുകയാണ് ലക്ഷ്യമെന്നും യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് വ്യക്തമാക്കി.

വിമതരുടെ ശക്തികേന്ദ്രമായ കിഴക്കന്‍ ഗൂഥയിലെ ദൂമയില്‍ ശനിയാഴ്ചനടന്ന രാസായുധാക്രമണത്തില്‍ എഴുപതോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സിറിയന്‍ സൈന്യം വിമതര്‍ക്കുനേരേ നേരത്തേയും രാസായുധം പ്രയോഗിച്ചതായി ആരോപണമുണ്ട്.

Related Topics

Share this story