Times Kerala

സൂക്ഷിക്കണം, ഗൂഗിൾ ക്രോം എക്സ്റ്റൻഷൻ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അതീവ ജാഗ്രത വേണം : സൈബർ സുരക്ഷാ ഏജൻസി

 
സൂക്ഷിക്കണം, ഗൂഗിൾ ക്രോം എക്സ്റ്റൻഷൻ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അതീവ ജാഗ്രത വേണം : സൈബർ സുരക്ഷാ ഏജൻസി

ന്യൂഡൽഹി: ഗൂഗിൾ ക്രോമിന്റെ എക്സ്റ്റൻഷനുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സൈബർ സുരക്ഷാ ഏജൻസിയുടെ മുന്നറിയിപ്പ്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നുവെന്ന് കണ്ടെത്തിയ 106 എക്സ്റ്റൻഷനുകൾ ഗൂഗിൾ ക്രോം നീക്കിയ പശ്ചാത്തലത്തിലാണ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നതെന്ന് ദ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം ഓഫ് ഇന്ത്യ (സെർട്ട്-ഇൻ) അറിയിച്ചു.ഐ.ഒ.സി. ചാർട്ടിൽ പറഞ്ഞിരിക്കുന്ന വിലാസമുള്ള ഗൂഗിൾ ക്രോം എക്സ്‌റ്റൻഷനുകൾ ഉപയോക്താക്കൾ അൺ ഇൻസ്റ്റാൾ ചെയ്യണമെന്ന് സുരക്ഷാ ഏജൻസി നിർദേശിച്ചു.

ഗൂഗിൾ ക്രോമിന്റെ വെബ് സ്റ്റോറിലുള്ള സുരക്ഷാ പരിശോധനയെ മറികടക്കാൻ ശേഷിയുള്ള കോഡുകൾ ഇത്തരം ലിങ്കുകളിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ക്രീൻഷോട്ടുകളെടുക്കാനും ക്ലിപ് ബോർഡ് വായിക്കാനും കീബോഡിൽ ടൈപ്പ് ചെയ്യുന്ന കീകൾ നിരീക്ഷിച്ച് പാസ്‌വേഡുകൾ കണ്ടെത്താനും മറ്റ് രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ശേഖരിക്കാനും ഇവയ്ക്കാവും.

Related Topics

Share this story