Nature

മഹാരാഷ്ട്രയില്‍ കൊവിഡ്‌ ബാധിച്ച് മൂന്ന് പൊലീസുകാര്‍ കൂടി മരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ്‌ ബാധിച്ച് മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കൂടി മരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ കൊവിഡ്‌ ബാധിച്ച് മരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 60 ആയി. ഇതില്‍ 38 പേരും മുംബൈ പൊലീസ് സേനയിലെ ഉദ്യോഗസ്ഥരാണ്.

സംസ്ഥാനത്ത് കോവിഡ് രോഗം സ്ഥിരീകരിച്ച 4,900 പൊലീസുകാരിൽ 2,600 പേരും മുംബൈ പൊലീസ് സേനയില്‍ നിന്നുള്ളവരാണ്. 82 പേര്‍ക്ക് രോഗം ഭേദമായതായും ബുധനാഴ്‌ച മഹാരാഷ്ട്ര പൊലീസ് അറിയിച്ചു. ഇതോടെ പൊലീസ് സേനയില്‍ രോഗം ഭേദമായവരുടെ എണ്ണം 3,700 ആയി. നിലവില്‍ 1,015 പൊലീസ് ഉദ്യോഗസ്ഥരാണ് ചികിത്സയിലുള്ളത്.

You might also like

Leave A Reply

Your email address will not be published.