Nature

തൂത്തുക്കുടി കസ്റ്റഡി മരണം; മനുഷ്യാവകാശ കമ്മീഷൻ തമിഴ്നാട് ഡിജിപിക്കും ജയിൽ മേധാവിക്കും നോട്ടീസ് അയച്ചു

ചെന്നൈ: തൂത്തുക്കുടി സാത്താൻകുളം കസ്റ്റഡി മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ തമിഴ്നാട് ഡിജിപിക്കും ജയിൽ മേധാവിക്കും നോട്ടീസ് അയച്ചു. അന്വേഷണ റിപ്പോർട്ട് , പോസ്റ്റുമോർട്ടം റിപ്പോർട്ട് , ചികിത്സാ രേഖകൾ, റിമാൻഡ് റിപ്പോർട്ട് എന്നിവഹാജരാക്കാനാണ് നിർദേശം.

തൂത്തുക്കുടി കസ്റ്റഡി മരണത്തില്‍ പൊലീസിനെതിരെ കേസെടുക്കാന്‍ തെളിവുണ്ടെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമര്‍ദ്ദനത്തിന്‍റെ തെളിവുകളുണ്ടെന്നത് ചൂണ്ടിക്കാണിച്ചാണ് കോടതി ഇക്കാര്യം പറഞ്ഞത്. സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത് വരെ തിരുനെല്‍വേലി ഐജിയോ സിബിസിഐഡിയോ അന്വേഷണം ഏറ്റെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.

കൊലപാതകത്തില്‍ എഎസ്‍പി, ഡിഎസ്‍പി എന്നിവരെ സ്ഥലം മാറ്റി. കോണ്‍സ്റ്റബിള്‍ മഹാരാജിനെ സസ്പെന്‍ഡ് ചെയ്തു. പൊലീസുകാര്‍ക്കെതിരെ ജുഡീഷ്യല്‍ കമ്മീഷന്‍ ഗുരുതര ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിസഹകരിച്ചതായും സ്റ്റേഷനിലെത്തിയ കമ്മീഷനെ പൊലീസ് ഭീഷണിപ്പെടുത്തിയതായും കമ്മീഷന്‍ വെളിപ്പെടുത്തി.

You might also like

Leave A Reply

Your email address will not be published.