Nature

ഡൽഹിയിലെ കൊവിഡ് സ്ഥിതി രൂക്ഷമല്ല, രോഗബാധിതരുടെ എണ്ണത്തിൽ കുറവെന്ന് അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: ഡൽഹിയിലെ കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാണെന്നും ഒരാഴ്ച്ചയായി പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ കുറവുണ്ടെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. രോഗമുക്തി നേടുന്നവരുടെ എണ്ണവും ദിനംപ്രതി വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു മാസം മുമ്പ് പ്രവചിച്ചതുപോല ഡൽഹിയിലെ സ്ഥിതി രൂക്ഷമല്ല. ജൂൺ മുപ്പതോടെ ഒരു ലക്ഷം കൊവിഡ് കേസുകളായിരുന്നു ഡൽഹിയിൽ പ്രതീക്ഷിച്ചത്. ഇത് എൺപത്തിയേഴായിരത്തിലേക്ക് ചുരുക്കാനായെന്നും കെജ്‍രിവാൾ അറിയിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം കുറയുകയാണ്. ജൂൺ 30നകം ചികിത്സയിലുള്ളവരുടെ എണ്ണം 60,000 കഴിയുമെന്ന് പ്രവചനമുണ്ടായിരുന്നു. എന്നാൽ 26,270 പേരാണ് നിലവിൽ ചികിത്സയിലുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

You might also like

Leave A Reply

Your email address will not be published.