Nature

മ​ഹേ​ശ​ൻ 15 കോ​ടി​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി, പി​ടി​ക്ക​പ്പെ​ടു​മെ​ന്ന് ക​ണ്ട​പ്പോ​ൾ ജീവനൊടുക്കി: തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി

ആ​ല​പ്പു​ഴ: എ​സ്എ​ൻ​ഡി​പി യോ​ഗം ക​ണി​ച്ചു​കു​ള​ങ്ങ​ര യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി കെ.​കെ മ​ഹേ​ശ​ൻ 15 കോ​ടി​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന് ആരോപണവുമായി തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി. പി​ടി​ക്ക​പ്പെ​ടു​മെ​ന്ന് ക​ണ്ട​പ്പോ​ഴാ​ണ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നും തു​ഷാ​ർ ആ​രോ​പി​ച്ചു.

ക​ണി​ച്ചു​കു​ള​ങ്ങ​ര, ചേ​ർ​ത്ത​ല യൂ​ണി​യ​നു​ക​ളി​ൽ വ​ൻ സാ​മ്പ​ത്തി​ക അഴിമതികളാണ് ന​ട​ന്ന​ത്. ഒ​രു കോ​ടി മൂ​ന്ന​ര​ല​ക്ഷം രൂ​പ 23 വ്യാ​ജ ഗ്രൂ​പ്പു​ക​ൾ ഉ​ണ്ടാ​ക്കി ത​ട്ടാ​ൻ ശ്രമം നടത്തി. ആ​കെ 15 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി. പി​ടി​ക്ക​പ്പെ​ടു​മെ​ന്നാ​യ​പ്പോ​ൾ എ​സ്എ​ൻ​ഡി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ കു​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ലൂ​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യെ കേ​സി​ൽ​പ്പെ​ടു​ത്താ​ൻ ശ്രമിച്ചു. ഇ​തെ​ല്ലാം അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് തു​ഷാ​ർ അറിയിച്ചു.

You might also like

Leave A Reply

Your email address will not be published.