Times Kerala

ക്ഷമയുടെ യഥാർത്ഥ അർത്ഥം അറിയണമെങ്കിൽ നിങ്ങൾ ചൂണ്ടയിടാൻ പോകണം, ചിലപ്പോഴൊക്കെ അത് അവസാനമില്ലാത്ത കാത്തിരിപ്പായിരിക്കും..; നടൻ ആന്റണി വർഗീസ്

 
ക്ഷമയുടെ യഥാർത്ഥ അർത്ഥം അറിയണമെങ്കിൽ നിങ്ങൾ ചൂണ്ടയിടാൻ പോകണം, ചിലപ്പോഴൊക്കെ അത് അവസാനമില്ലാത്ത കാത്തിരിപ്പായിരിക്കും..; നടൻ ആന്റണി വർഗീസ്

അങ്കമാലി ഡയറീസ് എന്ന ആദ്യ സിനിമയിലൂടെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ യുവനടനാണ് ആന്റണി വർഗീസ്.ഇപ്പോളിതാ ആന്റണിയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ചർച്ചയാകുന്നത്. ചൂണ്ടയിട്ട് കിട്ടിയ വലിയൊരു മീനുമായി നിൽക്കുന്ന  ചിത്രമാണ് താരം പങ്കുവെച്ചത്.രണ്ടര കിലോ വരുന്ന വാളകൂരിയാണ് ആന്റണിയുടെ ചൂണ്ടയിൽ കുടുക്കിയത്.

‘ക്ഷമയുടെ യഥാർത്ഥ അർത്ഥം അറിയണമെങ്കിൽ നിങ്ങൾ ചൂണ്ടയിടാൻ പോകണം. ചിലപ്പോഴൊക്കെ അത് അവസാനമില്ലാത്ത കാത്തിരിപ്പായിരിക്കും. എന്നാൽ ബെൽ മുഴങ്ങുന്നതുകേട്ടാൽ നിങ്ങൾക്ക് സന്തോഷം വരും. നീണ്ടനേരത്തിന് ശേഷം മൂത്രശങ്ക തീർക്കുന്നതു പോലെയായിരിക്കും അത്.’ – ആന്റണി വർഗീസ് കുറിച്ചു.

നിരവധി താരങ്ങളാണ് പോസ്റ്റിന് കമന്റുമായി എത്തിയത്. ചൂണ്ടയിട്ടതല്ലല്ലോ വാങ്ങിച്ചതല്ലേ എന്നായിരുന്നു കാളിദാസിന്റെ ചോദ്യം. എങ്ങനെ മനസിലായി എന്നായിരുന്നു ആന്റണിയുടെ മറുപടി. അർജുൻ അശോകനും കമന്റ് ചെയ്തിട്ടുണ്ട്.

Related Topics

Share this story