Nature

ചത്തീസ്‌ഗഡിൽ നക്‌സലുകൾ സ്ഥാപിച്ച അഞ്ച് കിലോ സ്ഫോടക വസ്‌തു കണ്ടെടുത്തു

റായ്‌പൂർ: ചത്തീസ്‌ഗഡിലെ കാങ്കർ ജില്ലയിൽ നക്‌സലുകൾ സ്ഥാപിച്ച അഞ്ച് കിലോ സ്ഫോടക വസ്‌തു കണ്ടെടുത്തു. റാവാസ് വനത്തിൽ നിന്നും ജില്ലാ റിസർവ് ഗാർഡുകളുടെ സംഘമാണ് സ്ഫോടക വസ്‌തു കണ്ടെത്തിയത്. പട്രോളിങ്ങിനിടെയാണ് ഐ‌ഇഡി കണ്ടെത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്ന് ബോംബ് നിർമാർജന സ്‌ക്വാഡ് സ്ഥലത്തെത്തിയാണ് സ്‌ഫോടകവസ്‌തു നശിപ്പിച്ചത്. വനങ്ങളിലൂടെ കടന്നുപോകുന്ന റൂട്ടുകളിൽ സുരക്ഷാ സേനയെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ ഐ‌ഇഡികൾ സ്ഥാപിക്കാറുണ്ടെന്നാണ് റിപ്പോർട്ട്.

You might also like

Leave A Reply

Your email address will not be published.