Nature

ഓപ്പറേഷന്‍ സമുദ്ര സേതു: ഇറാനില്‍ കുടുങ്ങിയ 687 ഇന്ത്യക്കാരുമായി ഐഎന്‍എസ് ജലാശ്വ തമിഴ്‌നാട്ടിലെത്തി

ചെന്നൈ: ഓപ്പറേഷന്‍ സമുദ്ര സേതുവിന്‍റെ ഭാഗമായി ഇറാനില്‍ കുടുങ്ങിയ 687 ഇന്ത്യക്കാരുമായി ഐഎന്‍എസ് ജലാശ്വ തമിഴ്‌നാട്ടിലെത്തി. ഇറാനിലെ ബന്ദാര്‍ അബ്ബാസില്‍ നിന്നാണ് ഇന്ത്യക്കാരെ തൂത്തുക്കുടി ഹാര്‍ബറിലെത്തിച്ചത്. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ഇറാനില്‍ കുടുങ്ങിയ തമിഴ്‌നാട്ടിലെ തൂത്തുക്കുടി, കന്യാകുമാരി എന്നീ തീരദേശ ജില്ലകളിലെ മീന്‍പിടിത്തക്കാരെയാണ് തിരികെയെത്തിച്ചത്. ബുധനാഴ്‌ചയാണ് ബന്ദന്‍ അബ്ബാസ് തുറമുഖത്ത് ഐഎന്‍എസ് ജലാശ്വ എത്തിയത്.

You might also like

Leave A Reply

Your email address will not be published.