Times Kerala

ഇടുക്കി മെഡിക്കല്‍ കോളേജ് ഡയാലിസിസ്, ഐ സി യു ബ്ലഡ് ബാങ്കിന്റെ ഉദ്ഘാടനം ജൂലൈ രണ്ടാം വാരം

 
ഇടുക്കി മെഡിക്കല്‍ കോളേജ് ഡയാലിസിസ്, ഐ സി യു ബ്ലഡ് ബാങ്കിന്റെ ഉദ്ഘാടനം ജൂലൈ രണ്ടാം വാരം

ഇടുക്കി :  ഇടുക്കി മെഡിക്കല്‍ കോളേജിലെ ഡയാലിസിസ് യൂണിറ്റ്, ഐ സി യു ബ്ലഡ് ബാങ്ക് എന്നിവയുടെ ഉദ്ഘാടനം ജൂലൈ രണ്ടാം വാരത്തില്‍ നടത്താന്‍ ആശുപത്രി വികസന സമിതി യോഗം തത്വത്തില്‍ തീരുമാനിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായുള്ള സംഘാടക സമിതി യോഗം ജൂലൈ 7 ന് ചേരും. ഇപ്പോള്‍ നടന്നു വരുന്ന അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. 10 മെഷീനുകളാണ് ഡയാലിസിസ് യൂണിറ്റിലുള്ളത്. ടെക്‌നീഷ്യന്‍മാരുടെ താല്ക്കാലിക നിയമനം നടത്തും. ആശുപത്രിയില്‍ മികച്ച കാന്റീന്‍ സൗകര്യ മേര്‍പ്പെടുത്തുന്നതും യോഗം ചര്‍ച്ച ചെയ്തു.

കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി, ഡി എം ഒ ഡോ.എന്‍. പ്രിയ, ആശുപത്രി സൂപ്രണ്ട് ഡോ. രവികുമാര്‍ എസ്.എന്‍, ആര്‍.എം.ഒ ഡോ.അരുണ്‍. എസ്, ഡി പി എം ഡോ.സുജിത്ത് സുകുമാരന്‍, ആശുപത്രി വികസന സമിതി അംഗങ്ങളായ സണ്ണി ഇല്ലിക്കല്‍, സാജന്‍ കുന്നേല്‍, ജെയിന്‍ അഗസ്റ്റിന്‍, പി.കെ.ജയന്‍, ജോയി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Topics

Share this story