Nature

കോവിഡ് വ്യാപനം: മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മുംബൈ: കോവിഡ് രോഗ വ്യാപന പശ്ചാത്തലത്തിൽ മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുംബൈ പൊലീസ് കമ്മീഷണർ പ്രണായ അശോക് ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. രാത്രി 9 മണി മുതൽ രവിലെ 5 വരെയാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്. 144 പ്രഖ്യാപിച്ചതോടെ ആളുകൾ കൂട്ടം കൂടുന്നത് മുംബൈയിൽ നിരോധിച്ചിരിക്കുകയാണ്. അവശ്യസേവനങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്.

കോവിഡ് രോഗം പടരുന്നത് ആളുകൾ കൂട്ടം കൂടി നിൽക്കുന്നതിലൂടെയാണ്. അത് മനുഷ്യ ജീവന് ഭീഷണിയാണ്. നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിന് കാരണങ്ങൾ ഉണ്ട്. മനുഷ്യ ജീവന് ഭീഷണി ഒഴിവാക്കുന്നത് ഉറപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രഖ്യാപനത്തിൽ പറയുന്നു.

You might also like

Leave A Reply

Your email address will not be published.