Nature

രാജ്യത്ത് ശിശുമരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം; വീണ്ടും അഭിമാനനേട്ടവുമായി കേരളം

ന്യൂഡൽഹി: രാജ്യത്ത്​ ശിശുമരണനിരക്കിൽ ഏറ്റവും കൂടുതലുള്ള സംസ്ഥാനം മധ്യപ്രദേശ്​ ആണെന്ന്​ റിപ്പോർട്ട്. 1000 കുട്ടികൾ ജനിക്കുമ്പോൾ 48 പേരാണ്​ മധ്യപ്രദേശിൽ മരിക്കുന്നത്. എന്നാൽ കേരളത്തിൽ 1000ത്തിൽ ഏഴ്​ കുട്ടികൾ മാത്രമാണ്​ മരണമടയുന്നത്​.

2018ലെ കണക്കുകൾ പ്രകാരം സെൻസസ്​ കമീഷണറാണ്​ ഇക്കാര്യം പുറത്തുവിട്ടത്​​. രാജ്യത്ത് 2013ൽ ആയിരത്തിൽ 40 കുട്ടികൾ മരിക്കുന്നത്​ 2018ൽ 32 ആയി കുറഞ്ഞിട്ടുണ്ട്​. ശിശുമരണനിരക്കിലുള്ള കു​റവ്​ ദൃശ്യമാകുന്നത്​ നേരിയതോതിലാണെന്നത്​ ഈ മേഖലയിൽ അടിയന്തരമായി ശ്രദ്ധ ചെലുത്തേണ്ടതിൻെറ ആവശ്യകത വ്യക്തമാക്കുന്നു.

ഏറ്റവും കൂടുതൽ ജനനനിരക്കുള്ള സംസ്ഥാനം ബിഹാറും ഏറ്റവും കുറവ്​ ജനനനിരക്കുള്ള സംസ്ഥാനം ആൻഡമാൻ നിക്കോബാർ ദ്വീപുകളുമാണ്​. പുതിയ കണക്കുകൾ പ്രകാരം 1,000 ആൺകുട്ടികൾക്ക്​ 899 പെൺകുട്ടികൾ എന്ന കണക്കിലാണ്​ ദേശീയ സ്ത്രീപുരുഷാനുപാതം ഉള്ളത്.

You might also like

Leave A Reply

Your email address will not be published.