Nature

തൂത്തുക്കുടി കസ്റ്റഡി മരണം: പ്രതികളായ പൊലീസുകാരെ വെറുതെ വിടരുത്, കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കണം; രജനികാന്ത്

ചെന്നൈ: തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി മരണത്തിൽ പ്രതികരണവുമായി നടന്‍ രജനികാന്ത്. പ്രതികളായ പൊലീസുകാരെ വെറുതെ വിടരുതെന്നും കൊല്ലപ്പെട്ട ജയരാജിനും മകന്‍ ബെനിക്‌സിനും നീതി ലഭിക്കണമെന്നും രജനികാന്ത് പുറത്തിറക്കിയ പത്ര കുറിപ്പില്‍ പറഞ്ഞു.

‘പിതാവിനെയും മകനെയും ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയതില്‍ മനുഷ്യരാശി മുഴുവന്‍ അപലപിച്ചതിന് ശേഷവും, ചില പൊലീസുകാര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ സംസാരിക്കുകയും പെരുമാറുകയും ചെയ്ത രീതി അറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. പ്രതികളെ കഠിനമായി ശിക്ഷിക്കണം. കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കണമെന്നും രജനികാന്ത് പറഞ്ഞു.

ലോക്ക്ഡൗൺ നിലനിൽക്കെ മൊബൈൽ ഫോൺ ഷോപ്പ് തുറന്നതിനെ തുടർന്നാണ് ജൂൺ 19ന് പി ജയരാജ്, മകൻ ജെ ബെനിക്‌സ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ജൂൺ 22ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരും ജൂൺ 23നാണ് മരിക്കുന്നത്. പൊലീസിന്‍റെ ക്രൂര മർദനത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.

You might also like

Leave A Reply

Your email address will not be published.