Nature

റേഷനരി കൊണ്ട് ചോറുണ്ടു.,സൂപ്പര്‍ മാര്‍ക്കറ്റ് അരിയേക്കാള്‍ എല്ലാം കൊണ്ടും മികച്ചത്..; സംവിധായകന്‍ രഞ്ജിത് ശങ്കര്‍

റേഷനരിയുടെ ഗുണമേന്മ പ്രകീർത്തിച്ച് സംവിധായകൻ രഞ്ജിത് ശങ്കർ. റേഷനരി കൂട്ടി ചോറുണ്ടുവെന്നും സൂപ്പർ മാർക്കറ്റ് അരിയേക്കാൾ എല്ലാം കൊണ്ടും മികച്ചതാണെന്നും സംവിധായകൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

“റേഷനരി കൂട്ടി ചോറുണ്ടു. സൂപ്പർ മാർക്കറ്റ് അരിയേക്കാൾ എല്ലാം കൊണ്ടും മികച്ചത്. ഇന്നത്തെ ഈ പൊതു വിതരണ ക്വാളിറ്റിക്ക് സർക്കാരിന് ഒരു ബിഗ് സല്യൂട്ട്!,” രഞ്ജിത് ശങ്കർ ഫെയ്സ്ബുക്കിൽ കുറിച്ചു.

സംവിധായകന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ ലൈക്കുകളും കമന്റുകളുമായി നിരവധി പേർ എത്തിയിട്ടുണ്ട്. ഗുണമേന്മയുള്ള അരി ലഭിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി എന്ന് നിരവധി കമന്റുകൾ അദ്ദേഹത്തിന്റെ പോസ്റ്റിലുണ്ട്. ധാരാളം പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുമുണ്ട്.

You might also like

Leave A Reply

Your email address will not be published.