Nature

നെയ്‍വേലി ലിഗ്നൈറ്റ് പ്ലാന്‍റിലെ സ്ഫോടനം; മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​റാ​യി

ചെ​ന്നൈ: ത​മി​ഴ്നാ​ട് നെ​യ്‌​വേ​ലി ലിഗ്നൈറ്റ് പ്ലാന്‍റിലെ സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​റാ​യി. പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ട് പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ​യാ​ണ് മ​ര​ണ സം​ഖ്യ ആറായത്. സ്ഫോടനത്തിൽ 16 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. കൂ​ട​ല്ലൂ​ർ നെ​യ്‌​വേ​ലി ലി​ഗ്‌​നൈ​റ്റ് കോ​ർ​പ​റേ​ഷ​ൻ പ്ലാ​ന്‍റി​ലെ ബോ​യ്‌​ല​റി​ലാ​ണ് സ്ഫോടനം ഉണ്ടായത്.

ര​ണ്ടാ​മ​ത്തെ ഖ​നി സൈ​റ്റി​ലെ ബോ​യ്‌​ല​റി​ലാ​യി​രു​ന്നു പൊട്ടിത്തെറി.പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ ബോ​യ്‌​ല​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ല്ല. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യക്തമാക്കി.

You might also like

Leave A Reply

Your email address will not be published.