Nature

മാഹിയിൽ കോവിഡ് ആശങ്ക അകലുന്നു; അഡ്മിനിസ്ട്രേറ്റർ ഉൾപ്പെടെ 50 ഉദ്യോഗസ്ഥരുടെ പരിശോധന ഫലം നെഗറ്റീവ്

മാഹി: മാഹിയിൽ കോവിഡ് ആശങ്ക അകലുന്നു. മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അമൻ ശർമ്മയുടെയും മറ്റ് 50 ഓളം ഉദ്യോഗസ്ഥരുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതോടെ വലിയ ആശ്വാസമാണ് മാഹിയിൽ. കൊവിഡ് സ്ഥിരീകരിച്ച ചാലക്കര ആയുർവേദ കോളേജ് പ്രിൻസിപ്പലുമായി സമ്പർക്കമുണ്ടായതിൻറെ പശ്ചാത്തലത്തിലാണ് അഡ്മിനിസ്ട്രേറ്റർ അടക്കം 50ഓളം ഉദ്യോഗസ്ഥരുടെ സ്രവ പരിശോധന നടത്തിയത്.

മാഹി ആയുർവേദ കോളേജ് പ്രിൻസിപ്പളടക്കം മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് കേന്ദ്ര ഭരണപ്രദേശത്ത് ആശങ്ക കനക്കുന്നത്. എംഎൽഎയും അഡ്മിനിസ്ട്രേറ്ററുമടക്കം മാഹിയുടെ ഭരണചുമതലയുള്ള നിരവധിയാളുകളുമായി പ്രിൻസിപ്പൾക്ക് സമ്പർക്കമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവരെയെല്ലാം നിരീക്ഷണത്തിലാക്കുകയായിരുന്നു.

You might also like

Leave A Reply

Your email address will not be published.