Times Kerala

തന്റെ ജീവിതത്തിന്റെ പകുതി വര്‍ഷവും ജീവിച്ചത് ഫോണ്‍ പോലും ഇല്ലാതെയാണ്,  ആ ജീവിതത്തിന്റെ സുഖം അറിയുന്നിടത്തോളം കാലം ഇന്നലെ ജീവിതത്തില്‍ കയറിക്കൂടിയ ഒരു ആപ്ലിക്കേഷനും അതിന്റെ ഉപയോഗവും ഇല്ലായ്മയും ഒന്നും തന്നെ ബാധിക്കില്ല..; സാധിക വേണുഗോപാല്‍

 
തന്റെ ജീവിതത്തിന്റെ പകുതി വര്‍ഷവും ജീവിച്ചത് ഫോണ്‍ പോലും ഇല്ലാതെയാണ്,  ആ ജീവിതത്തിന്റെ സുഖം അറിയുന്നിടത്തോളം കാലം ഇന്നലെ ജീവിതത്തില്‍ കയറിക്കൂടിയ ഒരു ആപ്ലിക്കേഷനും അതിന്റെ ഉപയോഗവും ഇല്ലായ്മയും ഒന്നും തന്നെ ബാധിക്കില്ല..; സാധിക വേണുഗോപാല്‍

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സാധിക വേണുഗോപാല്‍. മനോരമയില്‍ സംപ്രേഷമം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക പ്രശസ്തയാവുന്നത്.2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്നങ്ങോട്ട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.ഇപ്പോളിതാ ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിനെപ്പറ്റി കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് സാധിക. പലരും ടിക്ക്ടോക്കും ഹലോയുമില്ലാതെ എങ്ങനെ കഴിയും എന്ന് ചോദിച്ചു നിരവധി മെസ്സേജുകള്‍ തനിക്ക് വരുന്നുണ്ടെന്നു പറഞ്ഞ സാധിക അത്തരക്കാര്‍ക്ക് മറുപടിയാണ് ഈ കുറിപ്പ്.

താന്‍ ആദ്യമായി ഒരു മൊബൈല്‍ഫോണ്‍ കാണുന്നത് പ്ലസ്ടുവിന് പഠിക്കുമ്ബോഴാണെന്നും അത് കാര്യമായി ഉപയോഗിക്കുന്നത് ഡിഗ്രിക്ക് വീട് വിട്ട് കോയമ്ബത്തൂര്‍ പോയപ്പോളാണ്. തന്റെ ജീവിതത്തിന്റെ പകുതി വര്‍ഷവും ജീവിച്ചത് ഫോണ്‍ പോലും ഇല്ലാതെയാണെന്നും ആ ജീവിതത്തിന്റെ സുഖം അറിയുന്നിടത്തോളം കാലം ഇന്നലെ ജീവിതത്തില്‍ കയറിക്കൂടിയ ഒരു ആപ്ലിക്കേഷനും അതിന്റെ ഉപയോഗവും ഇല്ലായ്മയും ഒന്നും തന്നെ ബാധിക്കില്ല. ഈ ആപ്പുകളും, ഫോളോവേഴ്സും ലൈക്കുകളും ഒന്നുമല്ല നമ്മുടെ ജീവിതമെന്നും ഇതിനെല്ലാം അപ്പുറത്ത് സന്തോഷത്തിന്റെ അനശ്വരമായ ഒരു ലോകമുണ്ടെന്നും അത് കണ്ടെത്തേണ്ടത് നാം സ്വയമാണെന്നുമാണ് സാധിക ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നു.

 

 

View this post on Instagram

 

Be happy for what you are❤

A post shared by Sadhika Venugopal official (@radhika_venugopal_sadhika) on

Related Topics

Share this story