Times Kerala

ആര്‍.ടി. ഓഫീസിലേക്കുള്ള അപേക്ഷകള്‍ കളക്ടറേറ്റ് കവാടത്തിലെ പെട്ടിയില്‍ നിക്ഷേപിക്കാം

 
ആര്‍.ടി. ഓഫീസിലേക്കുള്ള അപേക്ഷകള്‍ കളക്ടറേറ്റ് കവാടത്തിലെ പെട്ടിയില്‍ നിക്ഷേപിക്കാം

കോട്ടയം : കോട്ടയം കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ സമര്‍പ്പിക്കേണ്ട അപേക്ഷകള്‍ ഇനി മുതല്‍ കളക്ടറേറ്റിന്‍റെ പ്രധാന കവാടത്തിനു സമീപം സജ്ജീകരിച്ചിട്ടുള്ള പെട്ടിയില്‍ നിക്ഷേപിച്ചാല്‍ മതിയാകും. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഇ-ടോക്കണ്‍ ഉള്ളവര്‍ക്കു മാത്രമാണ് ഓഫീസില്‍ പ്രവേശനം അനുവദിക്കുക.

അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് പെട്ടിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

സംശയ നിവാരണത്തിന് 0481 2560429, 8547639144, 8281786064, 8547639005 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. ഈ മെയില്‍ – kl05.mvd@kerala.gov.in..

Related Topics

Share this story