Times Kerala

ഭർത്താവ് മർദിച്ചെന്ന് യുവതിയുടെ പരാതി; അന്വേഷിക്കാനെത്തിയ പൊലീസുകാർക്ക് നേരെ ഭർത്താവിന്റെ കൈയേറ്റം; യുവാവ് അറസ്റ്റിൽ

 
ഭർത്താവ് മർദിച്ചെന്ന് യുവതിയുടെ പരാതി; അന്വേഷിക്കാനെത്തിയ പൊലീസുകാർക്ക് നേരെ ഭർത്താവിന്റെ കൈയേറ്റം; യുവാവ് അറസ്റ്റിൽ

കൊല്ലം: മദ്യ ലഹരിയിൽ ഭർത്താവ് തന്നെ മർദിച്ചെന്ന ഭാര്യയെ പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും കൈയേറ്റം ചെയ്തു ഭർത്താവ്. ഒടുവിൽ പ്രതിയെ പോലീസ് കീഴ്പ്പെടുത്തി അറസ്റ്റ് രേഖപ്പെടുത്തി. അഞ്ചൽ ആർച്ചൽ നെടിയറ ഒറ്റത്തെങ്ങിൽ പടിഞാറ്റതിൽ മൈക്കിൾ ആന്റണിയെ(39) ആണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയെ ക്രൂരമായി മർദ്ദിച്ചതോടെ അയൽവാസികൾ പൊലീസികാളും വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് അന്വേഷിക്കാനെത്തിയ അഞ്ചൽ എസ്.ഐ ഇ.എം.സജീറിനെയും സിവിൽ പോലീസ് ഓഫീസർ ഗിരീഷിനെയും മൈക്കിൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Topics

Share this story