Nature

തൂത്തുകുടി കസ്റ്റഡി മരണം; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി എം.കെ സ്റ്റാലിൻ

ചെന്നൈ: പൊലീസ് കസ്റ്റഡിയിൽ നടക്കുന്ന കൊലപാതകങ്ങൾ പ്രതികളുടെ അനാരോഗ്യത്തെത്തുടർന്ന് സംഭവിക്കുന്ന മരണമാണെന്ന് വരുത്തി തീർക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ഡിഎംകെ നേതാവ് എം.കെ സ്റ്റാലിൻ. പൊലീസ് സ്റ്റേഷൻ കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി പരാജയപ്പെട്ടെന്നും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനുള്ള അവകാശം നഷ്‌ടമായെന്നും സ്റ്റാലിൻ പറഞ്ഞു.

സംസ്ഥാന സർക്കാർ കേസ് സിബിഐക്ക് കൈമാറാൻ നേരത്തെ ഉത്തരവിട്ടിരുന്നു. ലോക്ക്ഡൗൺ നിലനിൽക്കെ മൊബൈൽ ഷോപ്പ് തുറന്നതിനെ തുടർന്നാണ് ജൂൺ 19ന് പി ജയരാജ്, മകൻ ജെ ബെനിക്‌സ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ജൂൺ 22ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരും ജൂൺ 23നാണ് മരിക്കുന്നത്. പൊലീസിന്‍റെ ക്രൂര മർദനത്തെ തുടർന്നാണ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.

You might also like

Leave A Reply

Your email address will not be published.