Times Kerala

എന്റെ ലൈഫിലെ ഏറ്റവും വലിയ ട്വിസ്റ്റ് കൊറോണ ആയിരുന്നു..;ശ്രീലക്ഷ്മി ജ​ഗതി

 
എന്റെ ലൈഫിലെ ഏറ്റവും വലിയ ട്വിസ്റ്റ് കൊറോണ ആയിരുന്നു..;ശ്രീലക്ഷ്മി ജ​ഗതി

മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജ​ഗതി ശ്രീകുമാറിന്റെ മകളാണ്  ശ്രീലക്ഷ്മി.ഇപ്പോഴിതാ ഒരു പ്രമുഖ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കൊവിഡ് തന്റെ ലൈഫിലെ ഏറ്റവും വലിയ ട്വിസ്റ്റായതിനെക്കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

‘എന്റെ ലൈഫിലെ ഏറ്റവും വലിയ ട്വിസ്റ്റ് കൊറോണ ആയിരുന്നു. നവംബറിലായിരുന്നു വിവാഹം. ആ മാസം അവസാനത്തോടെ ദുബായിലെത്തി. അവിടെ എത്തിയിട്ട് വീസയൊക്കെ ശരിയാക്കാനുണ്ടായിരുന്നു. അപ്പോഴേക്കും ജനുവരി ആയി.

പക്ഷേ വിവാഹത്തിനു മുന്നേ ഒരുപാട് യാത്രകളും പ്ലാന്‍ ചെയ്തിരുന്നു. കൊറോണയുടെ ആശങ്ക കൂടിയതോടെ പ്ലാന്‍ ചെയ്ത യാത്രകളൊക്കെ ലാപ്‌ടോപ്പില്‍ ഡോക്യുമെന്റാക്കി വച്ചു. ഇനിയുള്ള യാത്രകള്‍ കൊറോണ മാറിയിട്ടുവേണം. ആ കാത്തിരിപ്പിലാണ് ഞങ്ങള്‍’- താരം പറയുന്നു.

Related Topics

Share this story