Times Kerala

തീ കത്തി പടരുമ്പോഴും മുന്നോട്ട് കുതിക്കുന്ന പ്രക്ഷോഭകാരിയുടെ ചിത്രത്തിന് 2018 ലെ വേള്‍ഡ് പ്രസ്സ് ഫോട്ടോ അവാര്‍ഡ്

 

ആംസ്റ്റര്‍ഡാം : വെനിസ്വേലയില്‍ സര്‍ക്കാരിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ ശരീരത്തില്‍ തീ കത്തി പടരുമ്പോഴും മുന്നോട്ട് കുതിക്കുന്ന പ്രക്ഷോഭകാരിയുടെ ചിത്രത്തിന് 2018 ലെ വേള്‍ഡ് പ്രസ്സ് ഫോട്ടോ അവാര്‍ഡ്. എ.എഫ്.പി ഫോട്ടോഗ്രാഫര്‍ റൊണാള്‍ഡോ ഷെമിറ്റാണ് ചിത്രം എടുത്തത്.

പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്കെതിരെ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി പോലീസും പ്രക്ഷോഭകരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെ പകര്‍ത്തിയ ചിത്രമാണ് ഇത്. കത്തുന്ന ഒരു രാജ്യത്തിന്റെ മുഴുവന്‍ ഭീകരതയും പേറുന്ന ചിത്രമെന്ന് വിലയിരുത്തിയാണ് റൊണാള്‍ഡോ ഷെമിറ്റിന് പുരസ്‌കാരം നല്‍കാന്‍ സമിതി തീരുമാനിച്ചത്.

Related Topics

Share this story