Times Kerala

ഉറങ്ങിക്കിടന്ന പന്ത്രണ്ട് വയസ്സുകാരന്റെ മേല്‍ സീലിങ് തകര്‍ന്നുവീണു

 

മുംബൈ: ഉറങ്ങിക്കൊണ്ടിരുന്ന പന്ത്രണ്ട് വയസ്സുകാരന്റെ മേല്‍ സീലിങ് തകര്‍ന്നുവീണു. സംഭവത്തില്‍ ഇഷാന്‍ മിസല്‍ എന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ബാന്ദ്രയിലെ സര്‍ക്കാര്‍ കോളനിയിലാണ് സംഭവം.

വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ന് നടന്ന അപകടത്തില്‍ മകന്റെ വലത് കൈക്ക് പൊട്ടലുണ്ടെന്നും തലയില്‍ നാല് സ്റ്റിച്ച് ഇടേണ്ടി വന്നെന്നും മാതാവ് പ്രമീള മിസല്‍ പറഞ്ഞു.

ഇഷാന്‍ നല്ല ഉറക്കത്തിലായിരുന്നു. മുറിയുടെ മേല്‍ഭാഗത്തെ സീലിങ് പുലര്‍ച്ചയ്ക്ക് തകര്‍ന്ന് വീഴുകയായിരുന്നു. ഉടന്‍ തന്നെ ഇഷാനെ രക്ഷിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, കൈകള്‍ക്ക് നല്ല പരിക്കുണ്ട്.

ഇന്ന് മകന് പരീക്ഷ ഉള്ളതായിരുന്നു. അതവന് എഴുതാനും കഴിഞ്ഞില്ലെന്ന് പ്രമീള പറയുന്നു. ഇഷാന്റെ രക്ഷിതാക്കള്‍ സര്‍ക്കാര്‍ ജോലിക്കാരാണ്.

Related Topics

Share this story