Times Kerala

എണ്ണവില ബാരലിന് 80 ഡോളറാക്കാന്‍ സൗദി

 

ന്യൂഡല്‍ഹി :  എണ്ണവില വര്‍ധിപ്പിക്കാനുള്ള സൗദി അറേബ്യയുടെ നീക്കം ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും. എണ്ണവില ബാരലിന് 80 ഡോളറാക്കി ഉയര്‍ത്താനാണ് സൗദി നീക്കം. പ്രമുഖ എണ്ണ ഉത്പാദക രാജ്യമായ റഷ്യയെയും കൂട്ടുപിടിച്ചാണ് സൗദിയുടെ നടപടി. നിലവില്‍ എണ്ണവില ബാരലിന് 70 ഡോളറാണ്.

രാജ്യത്തിനാവശ്യമായ എണ്ണയുടെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. സൗദിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ എണ്ണ എത്തിക്കുന്നതും. നിരക്ക് ഉയരുന്നതോടെ രാജ്യത്ത് അവശ്യവസ്തുക്കളുടെ വില കുതിച്ചുയരും. ചരക്കുകടത്ത് നിരക്കില്‍
വന്‍ വര്‍ധനയുണ്ടാകുന്നതിനെ തുടര്‍ന്നാണ്.

സര്‍വ്വമേഖലയിലും വിലവര്‍ധന പ്രകടമാകും. സാധാരണക്കാരുടെ ഉപജീവനം ദുസ്സഹമാവുകയും സമ്പദ് വ്യവസ്ഥയില്‍ ഉലച്ചിലിനിടയാക്കുകയും ചെയ്യും. ഇത്തരത്തില്‍ ഇന്ത്യയുടെ വളര്‍ച്ചയെ തടയാന്‍ സൗദിക്കാകുമെന്ന് ആഗോള സാമ്പത്തിക മാധ്യമ സ്ഥാപനമായ ബ്ലൂംബര്‍ഗ് വിലയിരുത്തുന്നു.

എണ്ണവില ബാരലിന് 50 ഡോളറിലെത്തണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ എണ്ണവില്‍പ്പനയിലൂടെ കൂടുതല്‍ വരുമാനം ലക്ഷ്യമിടുന്ന സൗദി വില പരമാവധി ഉയര്‍ത്താനുള്ള നീക്കങ്ങളാണ് നടത്തിവരുന്നത്.

Related Topics

Share this story