Times Kerala

ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കണം: ചെന്നിത്തല

 

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ആരംഭിച്ച അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപടെണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ പണിമുടക്കുമ്പോള്‍ കഷ്ടപ്പെടുന്നത് അത്തരം ആശുപത്രികളെ ആശ്രയിക്കുന്ന സാധാരണക്കാരാണ്. പണിമുടക്കുന്ന ഡോക്ടര്‍മാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Related Topics

Share this story