Times Kerala

ഓണാഘോഷത്തിന് മാത്രം ശ്വാസം വിടുന്ന വീതികസവുകള്‍..;ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് സരയൂ

 
ഓണാഘോഷത്തിന് മാത്രം ശ്വാസം വിടുന്ന വീതികസവുകള്‍..;ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് സരയൂ

മിനി സ്‌ക്രീനിന്റെ പ്രിയ നായികയാണ് സരയൂ, മിനിസ്ക്രീനിൽ മിന്നിത്തിളങ്ങുന്ന താരം ഒരേസമയം മലയാള സിനിമയിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിൽ താരം തന്റേതായ ഇടം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.

പച്ച വീതി കരയുള്ള സെറ്റ് മുണ്ട് ഉടുത്ത് നാടന്‍ സുന്ദരിയായാണ് സരയു ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അരളി പൂവും തുളസിയും തലയില്‍ ചാര്‍ത്തി കയ്യില്‍ വാഴയിലയില്‍ പൂവും പിടിച്ചു നില്‍ക്കുന്ന ചിത്രം അതി മനോഹരമായിരിക്കുന്നു എന്നാണ് ഏവരും പറയുന്നത്. വെള്ളി ആഭരണങ്ങളാണ് നടി അണിഞ്ഞിരിക്കുന്നത്.

ഏറ്റവും ഇഷ്ടമുള്ള വേഷങ്ങളില്‍ ഒന്ന്… പത്താമത്തെ വയസ്സില്‍ സ്‌കൂളില്‍ തിരുവാതിരയ്ക്ക് ആണ് ആദ്യം സെറ്റുമുണ്ട് ഉടുക്കുന്നത്… പിന്നെ പല നിറത്തിലെ കരകള്‍, ഡിസൈനുകള്‍, സ്വര്‍ണ കസവിന്റെ അകമ്പടി, വെള്ളികസവിന്റെ എത്തിനോട്ടം, ഓണാഘോഷത്തിന് മാത്രം ശ്വാസം വിടുന്ന വീതികസവുകള്‍. ഉടുക്കുന്നതും ചുറ്റുന്നതും ഈ ഇരട്ടകുട്ടികളില്‍ ഏതെന്നു എത്തുംപിടിയും കിട്ടാത്ത ആദ്യ നാളുകള്‍… പല പരീക്ഷണങ്ങള്‍ക്കും ശേഷം കറങ്ങി തിരിഞ്ഞ് ഇഷ്ടം വന്നു ചേര്‍ന്ന് നില്‍ക്കുന്ന സാധാ സെറ്റുമുണ്ടുകള്‍… അതിലെ ഒരു പാവം പച്ചക്കര !! ചിത്രങ്ങള്‍ പങ്കുവെച്ച് താരം കുറിച്ചു.

ഓണാഘോഷത്തിന് മാത്രം ശ്വാസം വിടുന്ന വീതികസവുകള്‍..;ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് സരയൂ ഓണാഘോഷത്തിന് മാത്രം ശ്വാസം വിടുന്ന വീതികസവുകള്‍..;ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് സരയൂ ഓണാഘോഷത്തിന് മാത്രം ശ്വാസം വിടുന്ന വീതികസവുകള്‍..;ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് സരയൂ

Related Topics

Share this story