Times Kerala

എൻവൈസിയുടെ നേതൃത്വത്തിൽ ശുചീകരണ തൊഴിലാളികളെ ആദരിച്ചു..!

 
എൻവൈസിയുടെ നേതൃത്വത്തിൽ ശുചീകരണ തൊഴിലാളികളെ ആദരിച്ചു..!

എൻസിപി ലോക്സഭാ പാർട്ടി ലീഡർ ശ്രീമതി. സുപ്രിയ സുലെയുടെ ജന്മദിനമായ ഇന്ന് എൻസിപിയുടെ യുവജന വിഭാഗമായ എൻവൈസി ആലുവ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു. എൻവൈസി ആലുവ ബ്ലോക്ക് പ്രസിഡന്റ് അഷ്കർ സലാം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എൻവൈസി ദേശീയ ജനറൽ സെക്രട്ടറിയും സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗവുമായ അഫ്സൽ കുഞ്ഞുമോൻ രത്തൻ കന്യാ 2020 എന്ന പേരിലുള്ള ഉപഹാരങ്ങൾ നൽകി. പ്രതികൂല സാഹചര്യത്തിലും ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ കൃത്യമായി നിർവ്വഹിക്കുന്ന ശുചീകരണ തൊഴിലാളികൾ ഏറെ അഭിനന്ദനങ്ങൾ അർഹിക്കുന്നുവെന്നും അഫ്സൽ കുഞ്ഞുമോൻ പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീലിനി, ഇന്ന് റിട്ടയേർഡ് ആകുന്ന പാത്തുമ്മ തുടങ്ങിയ പത്തോളം തൊഴിലാളികളെ ആദരിച്ചു. എൻ സി പി ആലുവ ബ്ലോക്ക് പ്രസിഡന്റ് കെ.എച്ച് ഷംസുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി, ബ്ലോക്ക് ഭാരവാഹികളായ അനൂബ് നൊച്ചിമ, അബ്ദുൾ ജബ്ബാർ, മുൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ രാജു തോമസ്, എൻവൈസി സംസ്ഥാന നിർവ്വാഹക സമിതി അംഗം അനൂബ് റാവുത്തർ, എൻവൈസി പ്രവർത്തകരായ നിഹാദ്,മുബാറക്ക്,നഫ്സിൻ തുടങ്ങിയവർ പങ്കെടുത്തു.

എൻവൈസിയുടെ നേതൃത്വത്തിൽ ശുചീകരണ തൊഴിലാളികളെ ആദരിച്ചു..!

Related Topics

Share this story