Times Kerala

ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

 

കൂത്തുപറമ്പ്: വിദേശത്ത് നിന്നും അവധിക്ക് നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു. മാനന്തേരി പീടികക്കണ്ടി വീട്ടില്‍ രാഗേഷാ(36) ണ് മരിച്ചത്.ഇന്ന് രാവിലെ  12-ാം മൈലിലാണ് അപകടം. രാഗേഷ് സഞ്ചരിച്ച ബുള്ളറ്റ് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ രാജേഷ് മരിച്ചു. മാനന്തേരിയിലെ സി പി രവീന്ദ്രന്‍-ഗീത ദമ്പതികളുടെ മകനാണ്. രണ്ടാഴ്ച മുമ്പാണ് ദുബായില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയത്. വിഷു കഴിഞ്ഞ് ഗള്‍ഫിലേക്ക് തിരിച്ചുപോകേണ്ടതായിരുന്നു. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ കൂത്തുപറമ്പിലേക്ക് വരികവെയാണ് അപകടം. മൃതദേഹം കൂത്തുപറമ്പ് ആശുപത്രി മോര്‍ച്ചറിയില്‍. കണ്ണവം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: റിജ്‌ന. മക്കള്‍: അവന്തിക, അരോഷ്യ.

Related Topics

Share this story