Times Kerala

ഇനി ഇഞ്ചി ഉപയോഗിച്ച് താരനെ തുരത്താം …!

 
ഇനി ഇഞ്ചി ഉപയോഗിച്ച്  താരനെ  തുരത്താം …!

ഔഷധ ഗുണങ്ങൾ നിരവധി ഉണ്ട് ഇഞ്ചിക്ക് . ഔഷധ ഗുണം മാത്രമല്ല ഭക്ഷണവസ്തുക്കളുടെ രുചി കൂട്ടാനും ഇഞ്ചി ഉപയോഗിക്കുന്നു. ശരീരത്തിന് സ്വാഭാവിക പ്രതിരോധശേഷി നല്‍കുന്ന ഇഞ്ചി പല അസുഖങ്ങളും മാറ്റാന്‍ സഹായിക്കുന്നും.

എന്നാല്‍ നമ്മുടെയെല്ലാം സൗന്ദര്യസംരക്ഷണത്തിന് ഇത് ഏറെ സഹായിക്കുമെന്ന് എത്രപേര്‍ക്കറിയാം. പ്രത്യേകിച്ചും മുടിയിലെ താരനും മറ്റും പോകാന്‍. താരന്‍ പലരേയും അലട്ടുന്ന ഒന്നാണ്. വരണ്ട ശിരോചര്‍ം മുതല്‍ വെള്ളത്തിന്റെ പ്രശ്നങ്ങള്‍ വരെ ഇതിനുള്ള കാരണങ്ങളാകാം.

മുടിയിലെ താരന്‍ കളയുന്നതിന് കെമിക്കലടങ്ങിയ പല ഘടകങ്ങളുമുണ്ടെങ്കിലും പ്രധാനപ്പെട്ട ഒന്നാണ് ഇഞ്ചി. ഇഞ്ചി പല വിധത്തിലും മുടിയിലെ താരനൊരു പരിഹാരമാണ്. താരനുണ്ടാകുന്നത്‌ ഫംഗല്‍ ബാധ കൊണ്ടാണ്. ഇഞ്ചി ഫംഗല്‍ ബാധകള്‍ക്കെതിരെ പ്രവര്‍ത്തിയ്ക്കാന്‍ ഉത്തമമാണ്. ഇതിലെ മഗ്‌നീഷ്യം, പൊട്ടാസ്യം, അമിനോആസിഡ്, ഫാറ്റി ആസിഡുകള്‍, കാല്‍സ്യം എന്നിവ ശിരോചര്‍മത്തിന് ഉറപ്പു നല്‍കി മുടി കൊഴിഞ്ഞു പോകാതെ സംരക്ഷിയ്ക്കുന്നു.

താരനു മാത്രമല്ല, രക്തസഞ്ചാരം വര്‍ദ്ധിപ്പിയ്ക്കുന്നതുകൊണ്ട് മുടിയുടെ വളര്‍ച്ചയ്ക്കും ശിരോചര്‍മത്തിന്റെ വരണ്ട സ്വഭാവം മാറ്റുന്നതിനും ഇഞ്ചി നല്ലതാണ്. ഇനി താഴെ പറയുന്ന കാര്യങ്ങള്‍ ഒന്നു പരീക്ഷിച്ച് നോക്കൂ…

  • 2 ടേബിള്‍സ്പൂണ്‍ ഇഞ്ചി അരിഞ്ഞത്, 3 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, ഒരല്‍പം നാരങ്ങാനീര് എന്നിവയാണ് ഈ പ്രത്യേക മിശ്രിതം തയ്യാറാക്കാന്‍ വേണ്ടത്. അരിഞ്ഞ ഇഞ്ചി വെളിച്ചെണ്ണയില്‍ കലര്‍ത്തുക. ലേശം നാരങ്ങാനീരും ഇതില്‍ ചേര്‍ക്കാം. ഇതു ശിരോചര്‍മത്തില്‍ പുരട്ടി മസാജ് ചെയ്യാം. ഇതിനു ശേഷം അര മണിക്കൂര്‍ കഴിഞ്ഞു കഴുകാം. ആഴ്ചയില്‍ രണ്ടുമൂന്നുപ്രാവശ്യം ഇതു ചെയ്യുക.
  • ഇഞ്ചി അരച്ച് ഇതിലെ ജ്യൂസെടുത്ത് അരിച്ച് ശിരോചര്‍മത്തില്‍ പുരട്ടാം. അല്‍പം കഴിയുമ്പോള്‍ ഷാംപൂ ഉപയോഗിച്ചു കഴുകാം.
  • ഇഞ്ചിയുടെ നീരും സവാളയുടെ നീരും ചേരുന്നതും താരനുളള നല്ലൊരു പ്രതിവിധിയാണ്. ഇവ രണ്ടും തുല്യ അളവിലെടുത്ത് മിക്സിയിലടിച്ച് ജ്യൂസെടുക്കുക. ഇത് ശിരോചര്‍മത്തില്‍ പുരട്ടാം. അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.
  • 2 ടേബിള്‍സ്പൂണ്‍ ഇഞ്ചിനീര് 3 ടേബിള്‍സ്പൂണ്‍ എള്ളെണ്ണ, 1 ചെറുനാരങ്ങയുടെ നീര് എന്നിവയുമായി കലര്‍ത്തുക. ഇത് ശിരോചര്‍മത്തില്‍ പുരട്ടി മസാജ് ചെയ്യാം. അര മണിക്കൂര്‍ കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയാം. ഇതും തലയിലെ താരനുള്ളൊരു പരിഹാരമാണ്.
  • ഇഞ്ചിനീരും നാരങ്ങാനീരും തുല്യഅളവിലെടുക്കുക. ഇത് ശിരോചര്‍മത്തില്‍ പുരട്ടി മസാജ് ചെയ്യുന്നത് താരന്‍ കളയാനുളള നല്ലൊരു വഴിയാണ്.
  • ഒലീവ് ഓയിലില്‍ ഇഞ്ചി അരിഞ്ഞിട്ട് അര മണിക്കൂര്‍ വയ്ക്കുക. പിന്നീട് ഇത് ഊറ്റിയെടുത്ത് ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇതും താരന്‍ മാറുന്നതിന് ഏറെ ഗുണകരമാണ്.
  • ഇഞ്ചിയും പനിനീരും ചേര്‍ത്തൊരു മിശ്രിതമുണ്ടാക്കുക. ഇത് ശിരോചര്‍മത്തില്‍ പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.

ഇഞ്ചിനീരു പുരട്ടുമ്പോള്‍ ചെറിയ അസ്വസ്ഥത സാധാരണയാണ്. ഇത് രക്തസഞ്ചാരം വര്‍ദ്ധിയ്ക്കുന്നവെന്നതിന്റെ സൂചനയാണ്.എന്നാല്‍ വല്ലാതെ അസ്വസ്ഥതയെങ്കില്‍ അലര്‍ജി കൊണ്ടാകും. ഇതിന്റെ ഉപയോഗം അപ്പോള്‍ നിര്‍ത്തുക.

Related Topics

Share this story