Times Kerala

കൈ നിറയെ നട്‌സ് കഴിയ്ക്കാം എന്നും

 
കൈ നിറയെ നട്‌സ് കഴിയ്ക്കാം എന്നും

നട്‌സ് കളിയ്ക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ആരോഗ്യഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് നട്‌സ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നട്‌സ് കഴിയ്ക്കുമ്പോള്‍ എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് ഉണ്ടാവുന്നത് എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? മരണത്തെ പോലും തോല്‍പ്പിക്കാന്‍ കഴിയുന്ന രീതിയിലായിരിക്കും ഇതിന്റെ ആരോഗ്യഗുണങ്ങള്‍.

ഗുരുതരമായ പല രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ നട്‌സ് കഴിയ്ക്കുന്നതിലൂടെ കഴിയുന്നുണ്ട്. ദിവസവും ഒരു കൈ നിറയെ നട്‌സ് കഴിയ്ക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

ഹൃദയാഘാതത്തെ അകറ്റുന്നു
ഹൃദയാഘാതം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതില്‍ മുന്നിലാണ് നട്‌സ്. ദിവസവും 20 ഗ്രാം നട്‌സ് കഴിയ്ക്കുന്നത് ഹൃദയസംബന്ധമായ എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു

ക്യാന്‍സറിനെ തോല്‍പ്പിക്കാം
ക്യാന്‍സര്‍ എന്നും എപ്പോഴും എല്ലാവരും പേടിയ്ക്കുന്ന ഒന്നാണ്. ഇതിനെ 15% വരെ ഇല്ലാതാക്കാന്‍ ദിവസവും നട്‌സ് കഴിയ്ക്കുന്ന ശീലം തുണയാകും. പഠനങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ് ഇത്.

ന്യൂട്രീഷണല്‍ വാല്യൂ
ന്യൂട്രീഷണല്‍ വാല്യൂ കൂടി അളവിലാണ് നട്‌സില്‍ ഉള്ളത്. അതുകൊണ്ട് തന്നെ പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യഗുണങ്ങള്‍ ഇതിലൂടെ ലഭിയ്ക്കുന്നു.

ആന്റി ഓക്‌സിഡന്റിന്റെ കലവറ
ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് നട്‌സ്. നട്‌സ് കഴിയ്ക്കുന്നത് കലോറി കുറയ്ക്കുകയും ശരീരഭാരം ചുരുങ്ങുന്നതിനും സഹായിക്കുന്നു.

സമ്മര്‍ദ്ദം ഇല്ലാതാക്കുന്നു
സമ്മര്‍ദ്ദം കുറയ്ക്കുന്ന കാര്യത്തില്‍ എപ്പോഴും ശ്രദ്ധിക്കേണ്ടവരാണ് മലയാളികള്‍. കാരണം പലപ്പോഴും ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നു. ഇതിനെ കുറയ്ക്കാന്‍ നട്‌സ് കഴിയ്ക്കുന്നതിലൂടെ കഴിയുന്നു.

കൊഴുപ്പ് കുറയ്ക്കുന്നു
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്ന കാര്യത്തിലും നട്‌സ് തന്നെയാണ് മുന്നില്‍. കൊഴുപ്പ് കുറച്ച് കൊളസ്‌ട്രോളിനെ കൃത്യമാക്കാന്‍ നട്‌സിന് കഴിയുന്നു.

Related Topics

Share this story