Times Kerala

കൊ​ച്ചി ബ്ലാ​ക്ക്മെ​യ്‌​ലിം​ഗ് കേ​സി​ൽ നി​ർ​ണാ​യ​ക അ​റ​സ്റ്റ്; പിടിയിലായത് മുഖ്യപ്രതിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഹാരിസ്

 
കൊ​ച്ചി ബ്ലാ​ക്ക്മെ​യ്‌​ലിം​ഗ് കേ​സി​ൽ നി​ർ​ണാ​യ​ക അ​റ​സ്റ്റ്; പിടിയിലായത് മുഖ്യപ്രതിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഹാരിസ്

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്തു പണം തട്ടാൻ ശ്രമിച്ച കേസില്‍ മുഖ്യപ്രതികളിൽ ഒരാളായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഹാരിസ് പിടിയിലായി. വിവാഹാലോചനയുടെ ഇടനിലക്കാരനായത് ഹാരിസായിരുന്നു. ഇയാളാണ് റഫീഖ് അടക്കമുള്ളവരെ നടിയുടെ കുടുംബത്തിന് പരിചയപ്പെടുത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ പറഞ്ഞു. സം​ഭ​വ​ത്തി​ൽ മൂ​ന്ന് പ്ര​തി​ക​ൾ കൂ​ടി അ​റ​സ്റ്റി​ലാ​കാ​നു​ണ്ട്. ഈ ​സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ ലൈം​ഗി​കാ​തി​ക്ര​മ​മോ, മാ​ന​ഭം​ഗ​മോ ന​ട​ന്ന​താ​യി പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഐ​ജി വി​ജ​യ് സാ​ഖ​റെ വ്യ​ക്ത​മാ​ക്കി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ട് പേ​രാ​ണ് ഇ​തു​വ​രെ പി​ടി​യി​ലാ​യ​ത്.

Related Topics

Share this story