Times Kerala

അവസാന പന്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേര്‍സ് ഹൈദരാബാദിന് അട്ടിമറി വിജയം

 

ഹൈദരാബാദ് : ആവേശം അവസാനപന്തുവരെ നീണ്ട മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേര്‍സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. മുംബൈ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലാണ് ഹൈദരാബാദ് മറികടന്നത്. ഹൈദരാബാദ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു.

ഒരറ്റത്ത് വിക്കറ്റുകള്‍ നഷ്ടപ്പെടുമ്പോഴും ഉറച്ചുനിന്ന് പൊരുതിയ ദീപക് ഹൂഡയാണ് സണ്‍റൈസേര്‍സിന്റെ വിജയശില്‍പ്പി. ഹൂഡ 25 പന്തില്‍ 32 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 28 പന്തില്‍ 45 റണ്‍സെടുത്ത ശിഖര്‍ ധവാന്‍ സണ്‍റൈസേര്‍സ് വിജയത്തിന് അടിത്തറപാകി.4 ഓവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്ത റാഷിദ് ഖാന്‍ ആണ് കളിയിലെ താരം.

Related Topics

Share this story